വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കലാമണ്ഡലം; ആദ്യമായി ചിക്കൻ ബിരിയാണി വിളമ്പി
02:48 PM Jul 12, 2024 IST | Online Desk
Advertisement
തൃശ്ശൂർ: വർഷങ്ങളായുള്ള വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കേരള കലാമണ്ഡലം. ആദ്യമായി കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർത്ഥികളുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു പരിഷ്കാരത്തിന് ഒരുങ്ങിയത്.
Advertisement
കലാമണ്ഡലം സ്ഥാപിക്കപ്പെട്ട 1930 മുതൽ വെജിറ്റേറിയൻ ഭക്ഷണക്രമമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ കാലാനുസൃതമായി കലാമണ്ഡലത്തിലും മാറ്റം വരണം എന്നത് വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇതാണ് ചിക്കൻ ബിരിയാണി വിളമ്പിയതോടെ യാഥാർത്ഥ്യമായത്. ചില ആളുകൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാ ബുധനാഴ്ച തോറും മാംസാഹാരം നൽകാനാണ് തീരുമാനം. വിദ്യാർത്ഥികൾ പുറത്തുനിന്നും മാംസാഹാരം ഓർഡർ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികൾ ബസിനുള്ളിൽ മാംസാഹാരം ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു