Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കളമശ്ശേരി സ്ഫോടന കേസിലെ പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി

01:36 PM Oct 31, 2023 IST | ലേഖകന്‍
Advertisement

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാകും. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള തറവാട് വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി മാർട്ടിൻ ഡൊമിനിക്കിനെ കോടതിയിൽ ഹാജരാക്കും മുൻപാണ് പൊലീസിന്റെ പ്രാഥമിക തെളിവെടുപ്പ്.
തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ 9.30നാണ് അത്താണിയിലെ തറവാട് വീട്ടിൽ എത്തിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിർമിക്കുന്നതിനുള്ള സാധനങ്ങൾ ഇയാൾ സൂക്ഷിച്ചിരുന്നത്. ഇവിടെ ഉടമസ്ഥനായ ഡൊമിനിക് മാർട്ടിൻ വന്നുപോകുന്ന സമീപവാസികളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.വീടിൻറെ മുകളിലത്തെ നിലയിലാണ് ബോംബ് ഉണ്ടാക്കിയത്. ഇതിന് ആവശ്യമായ പെട്രോൾ, പടക്കം, തുടങ്ങിയവയെല്ലാം ഇവടെ എത്തിക്കുകയായിരുന്നു. ബോംബ് നിർമിച്ച ശേഷം തമ്മനത്തെ വീട്ടിലേക്ക് മടങ്ങി പോയി എന്നാണ് മാർട്ടിൻ മൊഴി നൽകിയത്.

Advertisement

Advertisement
Next Article