For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒന്നാം ദിനം റെക്കോഡ് കളക്ഷന്‍ നേടി 'കൽക്കി 2898'

02:34 PM Jun 28, 2024 IST | ലേഖകന്‍
ഒന്നാം ദിനം റെക്കോഡ് കളക്ഷന്‍ നേടി  കൽക്കി 2898
Advertisement
Advertisement

ഹൈദരാബാദ്: ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898' എഡി ആദ്യ ദിനം ബോക്‌സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ. ആദ്യ ദിനം 180 കോടിയിലധികം കളക്ഷൻ നേടിയതായും ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണറായി മാറിയതായും റിപ്പോർട്ടുണ്ട്. ഇൻഡസ്ട്രി ട്രാക്കർ പറയുന്നതനുസരിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോക്സോഫീസില്‍ ഏകദേശം 95 കോടി രൂപ നേടിയിട്ടുണ്ട്. അതേസമയം അതിന്‍റെ ഗ്രോസ് കളക്ഷൻ ഏകദേശം 115 കോടി രൂപയാണ്. ലോകമെമ്പാടുമായി ആദ്യ ദിനം 180 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.
ഈ വമ്പൻ കളക്ഷനോടെ കൽക്കി 2898 എഡി കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിംഗ് റെക്കോർഡുകൾ മറികടന്നിരിക്കുകയാണ്
കൽക്കി 2898 എഡി. 223 കോടി കളക്ഷനുമായി ആർആർആർ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു, ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത് ആദ്യദിനം 217 കോടിയിലധികം നേടിയിട്ടുണ്ട്.
പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിങ്ങനെ വന്‍ താര നിരയായാണ് കൽക്കി എത്തിയത്. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാവ്.

Tags :

ലേഖകന്‍

View all posts

Advertisement

.