For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി

03:21 PM Nov 07, 2024 IST | Online Desk
കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി
Advertisement

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം.

Advertisement

ഇന്ന് മുതല്‍ 10 ദിവസം പ്രത്യേക പൂജകള്‍ നടക്കും. നവംബര്‍ 13, 14, 15 തിയ്യതികളിലാണ് രഥോത്സവം. 16 രാവിലെ കൊടിയിറങ്ങും. ചടങ്ങുകള്‍ക്ക് സാക്ഷികളാവാന്‍ പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും എത്തി.

നേരത്തെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റിയത് കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്തായിരുന്നു. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം വോട്ടെണ്ണല്‍ തിയ്യതിയില്‍ മാറ്റമില്ല.

Tags :
Author Image

Online Desk

View all posts

Advertisement

.