For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കമറുദ്ദീൻ വലിയത്തിന്
കമല സുരയ്യ പുരസ്‌കാരം

01:21 PM Jul 20, 2024 IST | Rajasekharan C P
കമറുദ്ദീൻ വലിയത്തിന് br കമല സുരയ്യ പുരസ്‌കാരം
Advertisement

കൊല്ലം: പ്രശസ്ത കവയിത്രിയും കഥാകാരിയുമായ കമല സുരയ്യയുടെ പേരിലുള്ള പുരസ്‌കാരത്തിനു യുവ എഴുത്തുകാരൻ കമറുദ്ദീൻ വലിയത്ത് അർഹനായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കവിത കലാ സാംസ്‌കാരിക വേദി ആണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകി ആദരിക്കുന്നത്. കവിത, നിരൂപണം, കഥ, ലേഖനം, സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ കാലിക പ്രസക്തമായ വിഷയങ്ങളിൽ മേലുള്ള സർഗാത്മക ഇടപെടലുകൾ, പ്രവാസ ലോകത്തെ തന്റേതായ സാഹിത്യ സപര്യകൾ ഇവയൊക്കെ മുൻ നിർത്തി ആണ് പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ മുപ്പത് വർഷക്കാലമായി സൗദ്യ അറേബ്യയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇദ്ദേഹം നാടക രചനയിലും നാടൻ പാട്ടെഴുത്തിലും പ്രാവീണ്യം തെളിയിച്ചുട്ടുണ്ട്. 23നു തിരുവനന്തപുരം വൈഎംസിഎ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, മുൻ മന്ത്രിമാരായ എം.എം.ഹസ്സൻ , പന്തളം സുധാകരൻ, ഡി.കെ. മുരളി എംഎൽഎ , മുൻ എം.പി പന്ന്യൻ രവീന്ദ്രൻ , മുൻ എം.എൽ.എ കെ.എസ്.ശബരിനാഥ് തുടങ്ങിയവർ പങ്കെടുക്കും.

Advertisement

Tags :
Author Image

Rajasekharan C P

View all posts

Advertisement

.