കാർഷിക ,ഭക്ഷ്യസംസ്കരണ സംരഭങ്ങൾക്കായി കാംസ് ലോൺ
കാർഷിക, ഭക്ഷണ മേഖലയിലെ നിർമ്മാണ, സേവന സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുന്ന പുതിയ വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.കെ.എഫ്.സി.അഗ്രോ ബേസ്ഡ് എം.എസ്.എം.ഇ ലോൺ സ്കീം (കാംസ്) എന്നാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്. കാർഷിക ഭക്ഷ്യമേഖലയിലെ സംരഭങ്ങൾക്ക് 10 കോടി രൂപ വരെ 6% പലിശ നിരക്കിൽ വായ്പ ലഭിക്കുന്ന വിധമാണ് സ്കീമിൻ്റെ ഘടന. ശരിക്കുള്ള പലിശ നിരക്ക് 11% ആണ്. പക്ഷേ 3% സബ്സിഡി സംസ്ഥാന സർക്കാരും, 2 % ഫിനാൻഷ്യൽ കോർപ്പറേഷനും നൽകും. താല്പര്യമുള്ള സംരംഭകർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം
( kfc.org).അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ മികച്ചതായിരിക്കണം സിബിൽ സ്കോർ 650 ൽ കുറയരുത്. കൂടുതൽ വിവരങ്ങൾക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ ജില്ലാ അല്ലെങ്കിൽ ബ്രാഞ്ച് ഓഫീസുകളുമായി ബന്ധപ്പെടാം.
മത്സ്യം, മാംസം, പാലുൽപന്നങ്ങൾ ,മുളയുൽപന്നങ്ങൾ, സ്റ്റോറേജ് , പൗൾട്രി അനുബന്ധ സ്ഥാപനങ്ങൾ ചായ /കാപ്പി സംസ്കരണം, ധാന്യ പ്പൊടികൾ, എണ്ണകൾ സുഗന്ധവ്യഞ്ജനങ്ങൾ ,കൂണുകൾ ,പഴം / പച്ചക്കറി വിത്ത് സംസ്കരണം തുടങ്ങി നിരവധി മേഖലകളിൽ സഹായം പ്രതീക്ഷിക്കാം. പദ്ധതി ചെലവിന്റെ 90% വരെ സമയ വായ്പ (term loan ) ആയി അനുവദിക്കുന്നു. ഏറ്റവും കുറഞ്ഞ വായ്പാ തുക അഞ്ച് ലക്ഷം രൂപ.പുതിയ എം.എസ്.എ.ഇ കൾക്കാണ് വായ്പ ലഭിക്കുക. നിലവിലുള്ളവ വിപുലീകരിക്കാൻ വായ്പ കിട്ടുന്നതല്ല.