കാന അടഞ്ഞു തുടർന്ന് തുറന്നു പരിശോധിച്ചവർ ഞെട്ടി! 15 മീറ്റർ നീളത്തിൽ കാലിക്കുപ്പികൾ
03:32 PM May 23, 2024 IST
|
Online Desk
Advertisement
ആലുവ: തുടർച്ചയായി 2 ദിവസം മഴ പെയ്തപ്പോഴേക്കും ആലുവ നഗരം വെള്ളക്കെട്ടിൽ മുങ്ങി. ഇതിന് പ്രധാന കാരണം കാന അടഞ്ഞതും മെട്രോ നടപ്പാതയുടെ അശാസ്ത്രീയ നിർമാണവുമാണെന്ന് ആരോപണം ഉയറുന്നു. ബാങ്ക് കവല മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിലും മെട്രോ സ്റ്റേഷനു പിറകിലെ വീടുകളിലും കടകളിലുമാണു വെള്ളക്കെട്ട് മൂലം ദുരിതത്തിലായിരിക്കുന്നത്. തുടർന്ന് കാന തുറന്നു പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന കാഴ്ച. കാനയുടെ അകത്തു 15 മീറ്റർ നീളത്തിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മദ്യത്തിന്റെ കാലിക്കുപ്പികളും നിറഞ്ഞു കിടക്കുകയായിരുന്നു. കാനയുടെ ഉള്ളിലൂടെ അൻപതോളം ടെലികോം കേബിളുകൾ കടന്നുപോകുന്നുണ്ട്.കുപ്പികൾ അതിൽ അടിഞ്ഞതോടെ നീരൊഴുക്ക് നിലച്ചു. പങ്കജം കവല അടക്കമുള്ള സ്ഥലങ്ങളിൽ മെട്രോ നടപ്പാത നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്.
Advertisement
Next Article