കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ മിൽമയുടെ ചുമതലയിൽ നിന്നും നീക്കി
12:06 PM Nov 09, 2023 IST
|
Veekshanam
Advertisement
തിരുവനന്തപുരം: നൂറുകോടിയുടെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി അന്വേഷണം നേരിടുന്ന ഭാസുരാംഗനെ മിൽമയിൽ നിന്നും പുറത്താക്കും. ഇതു സംബന്ധിച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർദേശം നൽകി. ക്ഷീരസംഘം രജിസ്ട്രാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് ഭാസുരാംഗൻ. കണ്ടല ബാങ്ക് മുൻ പ്രസിഡൻറായ ഭാസുരാംഗനെ സിപിഐയിൽ നിന്ന് പുറത്താക്കിയിരുന്നു. ഗുരുതരമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടിവ് ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
Advertisement
Next Article