കണ്ടല ബാങ്ക് തട്ടിപ്പ്: നിക്ഷേപക തുക തിരികെ നൽകാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് അടൂർ പ്രകാശ് എം പി
കാട്ടാക്കട : കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുകതിരികെ ലഭിക്കുന്നതിന് സർക്കാർ അടിയന്തിരമായി പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് അടൂർ പ്രകാശ് എം പി പറഞ്ഞു.കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കണമെന്നും, നിക്ഷേപ തട്ടിപ്പ് നടത്തിയ ഭാസു സുരാംഗനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, ആവശ്യപ്പെട്ട് യു.ഡി.എഫ് കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടല ബാങ്കിന് മുന്നിൽ ആരംഭിച്ച റിലേ സമരം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉൽഘാടനം ചെയ്തു. ഭാസുരാംഗന്റെ പേരിൽ60 ൽപ്പരം കേസുകളിൽ എഫ് ഐ ആർ ഇട്ടിട്ടും അറസ്റ്റ് ചെയ്യാതെ സിപിഎം സംരക്ഷിക്കുകയാണെന്നും നിക്ഷേപകർക്ക് നിക്ഷേപം തിരികെ നൽകുന്നതിന് സർക്കാർ നടപടി പ്രഖ്യാപിക്കണമെന്നും പാലോട് രവി ആവശ്യപ്പെട്ടു. സി. വേണു വിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ പി.കെ. വേണുഗോപാൽ, ആർ വി രാജേഷ്,മലയിൻകീഴ് വേണുഗോപാൽ, മലവിള ബൈജു, എം.ആർ ബൈജു , മുത്തു കൃഷ്ണൻ, പേയാട് ശശി, വണ്ടനൂർ സദാശിവൻ, ഊരുട്ടമ്പലം വിജയൻ നക്കോട് അരുൺ, ജാഫർ ഖാൻ, മാഹിൻ, ധർമ്മൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. റിലേ സമരം തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു