Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠരര് രാജീവര് പൂര്‍ണ ചുമതല ഒഴിയുന്നു

12:00 PM Jul 02, 2024 IST | Online Desk
Advertisement

പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠരര് രാജീവര് പൂര്‍ണ ചുമതല ഒഴിയുന്നു. പകരം മകന്‍ കണ്ഠരര് ബ്രഹ്മദത്തനാണ് (30) തന്ത്രിസ്ഥാനത്തേക്കെത്തുന്നത്. നിലവില്‍ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്മദത്തന്‍കൂടി വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും.

Advertisement

ആഗസ്റ്റ് 16 ന് മേല്‍ശാന്തി നടതുറക്കുന്നത് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വര്‍ഷം മുന്‍പാണ് ജോലി രാജി വച്ച് താന്ത്രിക കര്‍മങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു.കഴിഞ്ഞകൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളിലെ പൂജകള്‍ക്ക് ശബരിമലയില്‍ രാജീവര്‍ക്കൊപ്പം ബ്രഹ്മദത്തനും പങ്കാളിയായി.

Advertisement
Next Article