കരുവന്നൂരിൽ കൂടുതൽ പ്രതിരോധത്തിലായി സിപിഎം
03:53 PM Jun 29, 2024 IST
|
Veekshanam
Advertisement
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ പാർട്ടിയുടെ നിക്ഷേപം കണ്ടുകെട്ടിയതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായി. കരുവന്നൂരിലെ തട്ടിപ്പ് മായ്ക്കാനാകാത്ത നാണക്കേടായതിന് പിന്നാലെ നിക്ഷേപം കണ്ടുകെട്ടാനുളള ഇഡി നടപടിയോടെ പാർട്ടിയാകെ തന്നെ പ്രതിസ്ഥാനത്തേക്ക് വരികയാണ്. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ വരെ കാരണമായി വിലയിരുത്തപ്പെടുന്ന കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സിപിഎമ്മിന് ഒഴിയാബാധയായി മാറിയിരിക്കുന്നു. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടേതടക്കം എട്ട് ബാങ്ക് അക്കൗണ്ടുകളിലെ 73 ലക്ഷം രൂപയുടെ സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്. വിഷയത്തിൽ കോൺഗ്രസ് സിപിഎമ്മിനെതിരെ കടുത്ത സമരമുഖത്താണ്.
Advertisement
Next Article