കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; പികെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി
11:08 AM Apr 04, 2024 IST
|
Online Desk
Advertisement
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പി കെ ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെ പത്ത് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായ പികെ ബിജുവിനെ കേസിൽ ഇഡി ചോദ്യം ചെയ്യുകയാണ്.
Advertisement
സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ് ലഭിച്ചു. ഇന്നലെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലകളുള്ളതിനാൽ ഈ മാസം 26 വരെ ഹാജരാകാൻ സാധിക്കില്ല എന്ന് എം എം വർഗീസ് അറിയിച്ചു. ഇതിന് തൊട്ടു പിന്നാലെയാണ് വർഗീസിന് വീണ്ടും നോട്ടീസ് അയച്ചത്. സിപിഐഎം കൗൺസിലർ പി കെ ഷാജനും ഹാജരാകാൻ നോട്ടിസ് അയച്ചിട്ടുണ്ട്.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്.
Next Article