Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരുവന്നൂർ കേസ് ഇഴയുന്നു; ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

06:46 PM Mar 18, 2024 IST | Online Desk
Advertisement

കൊച്ചി: കരുവന്നൂർ കേസിൽ ബിജെപി-സിപിഎം ഒത്തുതീർപ്പ് ധാരണയെന്ന ആരോപണം ഉയരുന്നതിനിടെ ഈഡിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കരുവന്നൂർ ബാങ്ക് ക്രമക്കേട് കേസില്‍ അന്വേഷണം ഇഴയാൻ പാടില്ലെന്നും ഇ.ഡി. എന്താണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി അലി സ്രാബി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അലി സ്രാബിയുടെ കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും കോടതി നിർദേശം നല്‍കി. കേസിന്‍റെ അന്വേഷണം എല്ലായ്പോഴും നീട്ടാൻ പറ്റില്ല. നിക്ഷേപകരടക്കം അനേകം ആളുകളെ ബാധിക്കുന്ന വിഷയമാണിത്. അവർക്ക് എന്ത് ഉറപ്പാണ് കൊടുക്കുക. ഒരു അന്വേഷണ ഏജൻസി കാര്യപ്രാപ്തി തെളിയിക്കേണ്ടത് നടപടികളിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കരുവന്നൂർ കേസിന്‍റെ അന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കോടതിയുടെ ഇടപെടലുകള്‍ അന്വേഷണത്തിന്‍റെ വേഗം കുറക്കുന്നു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതിയുടെ ഇടപെടലുണ്ടായി. സമൻസിനെതിരെ രജിസ്ട്രാർ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. സ്റ്റേ നീക്കാൻ കോടതിയെ സമീപിക്കുമെന്നും ഇ.ഡി വ്യക്തമാക്കി. കേസ് രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

Advertisement

Tags :
featuredkerala
Advertisement
Next Article