12 സഹകരണ ബാങ്കുകളിലും കരുവന്നൂർ മോഡൽ തട്ടിപ്പ് ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
11:22 AM Apr 08, 2024 IST
|
Online Desk
Advertisement
സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിലും കരുവന്നൂർ മോഡൽ തട്ടിപ്പ് നടന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര ധന മന്ത്രാലയത്തെ ഇ ഡി ഇക്കാര്യം അറിയിച്ചു. അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകൾ, ബി എസ് എൻ എൽ എൻജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണൽ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ഇഡി റിപ്പോര്‍ട്ട്. . സഹകരണ നിയമങ്ങൾ ലംഘിച്ച് വൻ തുക അംഗങ്ങളല്ലാത്തവർക്ക് വായ്പ നൽകുകയും പുറത്ത് നിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്തു എന്നുള്ള ഗുരുതര ആരോപണങ്ങൾ ആണ് ഇ ഡി നൽകിയ റിപ്പോർട്ടിലുള്ളത്. ഉന്നത സി പി എം നേതാക്കളുടെ ഇടപെടലുകളെ തുടർന്നാണ് ഇടപാടുകൾ നടന്നതെന്നും ഓഡിറ്റിംഗിലും ക്രമക്കേട് ഉണ്ടെന്നും ഇഡി.
Advertisement
Next Article