Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാസര്‍ഗോഡ് ദേശീയപാതയില്‍ കുന്നിടിഞ്ഞു

03:27 PM Jun 27, 2024 IST | Online Desk
Advertisement

പൊയിനാച്ചി: കനത്ത മഴയില്‍ കാസര്‍ഗോഡ് ദേശീയപാതയില്‍ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയ പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

Advertisement

കാസര്‍ഗോഡേക്കും തിരിച്ചുമുള്ള ബസുകളും ലോറികളും ചട്ടഞ്ചാലില്‍ നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു. തെക്കിലില്‍ മണ്ണിടിച്ചില്‍ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു. താഴെ വലിയ കുഴിയായതിനാല്‍ ഇതിലൂടെ വലിയവാഹനങ്ങള്‍ പോകുന്നത് അപകടമാണ്.

Advertisement
Next Article