വയനാടിന് കെെതാങ്ങായി കാസർഗോഡ് കെ എസ് യു
കാസർഗോഡ്: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് സഹായവുമായി കെ എസ് യു കാസർഗോഡ് ജില്ല കമ്മിറ്റി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകുന്നതിന് വേണ്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാധനങ്ങൾ ശേഖരിച്ചു. പാക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, പാത്രങ്ങൾ, കുടിവെള്ളം, മരുന്നുകൾ,അരി-പയറു വർഗ്ഗങ്ങൾ മുതലായ അവശ്യ സാധനങ്ങൾ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ളോക്ക്-മണ്ഡലം-കോളേജു യൂണിറ്റുകൾ ശേഖരിച്ചു വരികയാണ്.
ആദ്യ ഘട്ട സാധനങ്ങൾ ഇന്ന് രാവിലെ വയനാട്ടിലേക്ക് പുറപ്പെട്ടു.പ്രതിസന്ധിയുടെ കാലഘട്ടത്തിൽ മലയാളി കാണിക്കുന്ന കൂട്ടായ്മയും സഹകരണവുമാണ് ഈ നാടിന്റെ യശ്ശസ് വർദ്ധിപ്പിക്കുന്നതെന്ന് കെ. എസ്. യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സെറ മറിയം ബെന്നി,ജില്ല ഉപാദ്യക്ഷൻ ജോബിൻ സണ്ണി, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത്, ജില്ല ട്രഷറർ നൂഹ്മാൻ, രാഹുൽ ബോസ്, കീർത്തന, അജിൽ കെ. ബിനു, സാന്ദ്ര,ആദർശ്,വിഷ്ണു വി എൻ,നിധിൻ,മണികണ്ഠൻ,അഭിമന്യു,അഭിനവ്, ജിഷ്ണു,ചന്ദ്രകല തുടങ്ങിയവർ നേതൃത്വം നൽകി. ആവശ്യാനുസരണം സാധനങ്ങൾ ഇനിയും ഘട്ടം ഘട്ടമായി എത്തിക്കാൻ ജില്ല കമ്മിറ്റി തയ്യാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.