കാസർഗോഡ് ഡിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ അന്തരിച്ചു
കാസർഗോഡ്: കാസർഗോഡ് ഡിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്(49) അന്തരിച്ചു. കേരള വിദ്യാർത്ഥി യൂണിയനിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന നേതാവ്. നെഹ്റു കോളേജ് യൂണിയൻ കൗൺസിലർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇടക്കാലത് കെ.എസ്.യു ജില്ല പ്രസിഡന്റിന്റെ ചുമതലകൂടി വഹിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്, പുല്ലൂർ സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ്, പുല്ലൂർ - പെരിയ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും,മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ( ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റ് കൂടിയാണ്. മികച്ച രാഷ്ട്രീയ പ്രാസംഗികൻ കൂടിയായ വിനോദ് പൊതുപരിപാടികളിൽ നിറഞ്ഞു നിൽക്കുന്നതിനിടയിലാണ് മരണം കവർന്നത്.അവിവാഹിതനാണ്. പുല്ലൂർ വടക്കന്മാരൻ വീട് പരേതനായ ഇ.പി.കുഞ്ഞികണ്ണൻ നമ്പ്യാരുടെയും ജാനകികുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ . മനോജ്.പി.വി (കർണ്ണാടക ബാങ്ക് മാനേജർ മംഗലാപുരം),ലീന.പി.വി (ദുബായ്)