കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍
05:01 PM Sep 19, 2024 IST | Online Desk
Advertisement
കൊച്ചി: മലയാളികളുടെ പ്രിയ താരം കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Advertisement
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കവിയൂര്‍ പൊന്നമ്മ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു. അസുഖങ്ങളെല്ലാം ഭേദമായി കവിയൂര്‍ പൊന്നമ്മ ജീവിതത്തിലേക്ക് തിരികെ എത്തണേ എന്ന പ്രാര്‍ത്ഥനയിലാണ് സഹപ്രവര്‍ത്തകരും സിനിമാലോകവും ആരാധകരും.