Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

09:42 AM Dec 29, 2023 IST | veekshanam
Advertisement

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിജ്ഞ. പോര് തുടരുന്നതിനിടെ ഗവർണറും മുഖ്യമന്ത്രിയും മുഖാമുഖം എത്തുന്നുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നൽകുമെന്നുമാണ് വിവരം. ഗതാഗതത്തിന് പുറമെ സിനിമാ വകുപ്പ് കൂടി കേരള കോൺഗ്രസ് ബി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സജി ചെറിയാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.

Advertisement

മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആൻ്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് ഗണേഷും രാമചന്ദ്രൻ കടന്നപ്പള്ളിയും എത്തുന്നത്. വൈകിട്ട് നാല് മണിക്ക് രാജ് ഭവനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ വച്ച് ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരിടവേളയ്ക്ക് ശേഷം ഒരേ വേദിയിൽ എത്തുന്നത്. അതിനിടെ ചടങ്ങിനായി ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ഗവർണറെ എസ്എഫ്ഐ കരിങ്കൊടി കാട്ടിയിരുന്നു.

Tags :
featuredkerala
Advertisement
Next Article