For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായി കെസിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മറിയാ ഉമ്മന്‍

02:21 PM Apr 23, 2024 IST | Veekshanam
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായി കെസിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മറിയാ ഉമ്മന്‍
Advertisement

ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായാണ് മകള്‍ ഡോക്ടര്‍ മറിയാ ഉമ്മന്‍ ആലപ്പുഴയില്‍ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള വിവിധ കുടുംബസംഗമങ്ങളില്‍ മറിയാ ഉമ്മന്‍ പങ്കെടുത്തു. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കുടുംബസംഗമം മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും തന്റെ പിതാവ് പ്രചാരണപരിപാടികളില്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു എന്ന് മറിയ പറഞ്ഞു.

Advertisement

എത്ര ക്ഷീണിതനായാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊക്കെ കാര്യമാക്കാതെയായിരുന്നു രാഷ്ട്രീയജീവിതം എന്നും മരിയ ഓര്‍ത്തെടുത്തു. കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവാണ് കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കൊപ്പം മതേതര ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാലിനെ വിജയപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മരിയ ഉമ്മന്‍ പറഞ്ഞു.

വര്‍ഗ്ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്നവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും അവര്‍ പറഞ്ഞു. പ്രസംഗത്തിനൊപ്പം ജനങ്ങളുടെ ആവശ്യപ്രകാരം പാട്ടുപാടി സദസ്സിനെ കൈയ്യിലെടുത്താണ് മരിയ മടങ്ങിയത്. ജോണ്‍ ജോസഫ്, അഡ്വ.ബി. രാജശേഖരന്‍, അഡ്വ.വി.ഷുക്കൂര്‍, ബിന്ദു ജയന്‍, അനില്‍ തോമസ്സ്, ആര്‍.കെ.സുധീര്‍, കിഷോര്‍ ബാബു, എം.ആര്‍. ഹരികുമാര്‍, സി ജി ജയപ്രകാശ്, കെഎം രാജു, സാജന്‍ പനയറ, കീച്ചേരില്‍ ശ്രീകുമാര്‍, മോനച്ചന്‍, മുരളീധരന്‍ പിള്ള, സുജാത തുടങ്ങിയ യുഡിഎഫ് നേതാക്കളും വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു.

Tags :
Author Image

Veekshanam

View all posts

Advertisement

.