Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നു: കെ.സി വേണുഗോപാൽ

05:04 PM May 02, 2024 IST | Veekshanam
Advertisement

കൊച്ചി: നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തുറന്നു പറയാനും എഴുതാനും കലാകാരന്മാരും എഴുത്തുകാരും മടിക്കുന്നു.അങ്ങനെ ചെയ്താൽ ജീവൻ ബാക്കിയുണ്ടാകുമോ എന്ന ഭയമാണ് ഫാസിസ്റ്റ് കാലം അവർക്ക് നൽകിയത്. എല്ലാ രംഗങ്ങളിലും നിശ്ശബ്ദതയാണ്. അടുത്ത കാലത്തു കണ്ട ഒരേയൊരു പ്രതികരണം എം.ടി വാസുദേവൻ നായരുടേത് മാത്രമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. കെപിസിസിയുടെ നാടക സമിതിയായ സാഹിതി തിയേറ്റേഴ്‌സ് എറണാകുളം പി ഒസിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ രൂപപ്പെടുത്തുന്നതില്‍ നാടകങ്ങള്‍ നടത്തിയ പുരോഗമന രാഷ്ട്രീയ ഇടപെടലുകള്‍ സാംസ്കാരിക ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഭരണകൂട വിമർശനം കൈമുതലാക്കിയ കലാകാരമാരും നാടകങ്ങളും കേരളത്തിനുണ്ടായിരുന്നു. അത്തരം നാടകങ്ങൾ വീണ്ടുമുണ്ടാകണം എന്ന കോൺഗ്രസിന്റെ ഉറച്ച ചിന്തയുടെ പ്രതിഫലനമാണ് കെ.പി.സി.സിയുടെ നാടകസമിതിയായ സാഹിതി തീയേറ്റേഴ്‌സെന്ന് വേണുഗോപാൽ പറഞ്ഞു.

Advertisement

സാഹിതി തിയേറ്റേഴ്സ് ഒരു സ്വതന്ത്ര സംരംഭമായിത്തന്നെ നിലനിൽക്കുമെന്നും പാർട്ടിയുടെ ഒരിടപെടലുകളും അനാവശ്യമായി ഉണ്ടാവില്ലെന്ന് ഉറപ്പ് കൂനൽകുന്നതായും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് എം.എം ഹസൻ, സി.ആർ മഹേഷ് എം എൽ എ, സിബി മലയിൽ തുടങ്ങിയവരും പങ്കെടുത്തു.15 വർഷങ്ങൾക്ക് ശേഷം സാഹിതി തിയേറ്റേഴ്സ് അവതരിപ്പിച്ച നാടകമാണ് പാലാരിവട്ടം കെസിബിസി ഓഡിറ്റോറിയത്തില്‍ നടന്നത്. തുടർന്ന് ഹേമന്ത് കുമാറിന്റെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി' എന്ന നാടകത്തിന്റെ പുസ്തക പ്രകാശനവും നിർവഹിച്ചു.ക്യാപ്‌ഷൻ:സാഹിതി തിയേറ്റേഴ്‌സ് പാലാരിവട്ടംപി ഓ സിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനം കെ.സി വേണുഗോപാൽ എം.പി നിർവഹിക്കുന്നു. സി.ആർ മഹേഷ് എം.എൽ.എ, എം.എം ഹസൻ, സിബി മലയിൽ തുടങ്ങിയവർ സമീപം.

Tags :
featuredkerala
Advertisement
Next Article