Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ ഡി എ കോഴിക്കോട് ഫെസ്റ്റ് വെള്ളിയാഴ്ച

01:00 AM May 01, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് പതിനാലാം വാർഷികാഘോഷം മെഡക്സ് മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2024 മെയ്‌ 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. പ്രത്യേകം തയ്യാറാക്കിയ മാമുക്കോയ നഗറിൽ ആണ് പരിപാടി.

മണലാരണ്യത്തിൽ എത്തിചേർന്ന കോഴിക്കോട്ടുകാർ സന്തോഷവും ആഘോഷങ്ങളും നാടിനോടുള്ള കരുതലിനും വേണ്ടി രൂപീകരിച്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും കൂട്ടായ്മയാണ് കോഴിക്കോട് ജില്ലാ അസോസിയേഷൻ. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറം കോഴിക്കോട് ജില്ലയുടെ സാംസ്കാരിക മുഖമായി അസോസിയേഷൻ കഴിഞ്ഞ പതിനാല് വർഷമായി കുവൈറ്റിൽ പ്രവർത്തിച്ചു വരുന്നു. പ്രയാസമനുഭവിക്കുന്ന നിർദ്ധനരും, നിരാലംബരുമായവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതി, അസോസിയേഷൻ രൂപീകൃതമായതു മുതൽ നാളിതുവരെ കാൻസർ, വ്യക്കരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിച്ചുകൊണ്ടിരിക്കയാണ്. അസോസിയേഷൻ അംഗങ്ങളുടെ ചികിത്സാ സഹായവും കുടുംബക്ഷേമ പദ്ധതി പ്രകാരം മരണപെടുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും കാലതാമസം നേരിടാതെ വിതരണം ചെയ്തു വരുന്നു. കോഴിക്കോട് ജില്ലാ കേന്ദ്രമാക്കിയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഒട്ടനവധി അപേക്ഷകൾ ആണ് എത്താറുള്ളത്. കോഴിക്കോടിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് മതസൗഹാർദ്ദം പരിപോഷിപ്പിക്കാനുതകുന്ന വിവിധ ആഘോഷങ്ങൾ അസോസിയേഷൻ സംഘടിപ്പിക്കാറുണ്ട് ഇഫ്ത്താർ സംഗമം, ഓണം ഈദ് ആഘോഷം, ക്രിസ്തുമസ് പുതുവത്സരാഘോഷം എന്നിവ ഇതിൽപെടുന്നവയാണ്. ഈ പരിപാടികളെല്ലാം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. അസോസിയേഷന്റെ കീഴിൽ മഹിളകൾക്കായി മഹിളാവേദിയും കുട്ടികൾക്കായി ബാലവേദിയും പ്രവർത്തിച്ചു വരുന്നു.

ഇത്തവണത്തെ ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്ന് എട്ടോളം കലാകാരന്മാർ ആണ്. കുവൈത്തിൽ എത്തുന്നത്. ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ തുടങ്ങിയ ഗായകരും നബീൽ, മുബഷിർ, ഹകീം അടങ്ങുന്ന ഓർക്കസ്ട്രാ ടീമും ആണ് കോഴിക്കോട് ഫെസ്റ്റ് 2024-ന്റെ സംഗീത വിരുന്ന് നയിക്കുന്നത്. കൂടാതെ അസോസിയേഷൻ മഹിളാവേദി, ബാലവേദി ടീമുകളുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നു. കോഴിക്കോട് ഫെസ്റ്റ് 2024 വൻ വിജയമാക്കുവാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതോടൊപ്പം എല്ലാവരെയും മംഗോ ഹൈപ്പറിന്റെ സഹകരണത്തോടെ നടത്തുന്ന മെഡക്സ് മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2024-ലേക്ക് സംഘാടകർ സ്വാഗതം ചെയ്തിട്ടുണ്ട്.ഇത് സംബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തെ പ്രസിഡന്റ് നജീബ് പി വി, ജന. സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, ഫെസ്റ്റ്ജന. കൺവീനർ ഹനീഫ് സി , മെഡക്‌സ് പ്രതിനിധി ശ്രീ ജുനൈസ്, മംഗോ ഹൈപ്പർ പ്രതിനിധി ശ്രി മുഹമ്മദ് അലി, മഹിളാവേദി പ്രസിഡന്റ് ഹസീനാഅഷറഫ്, ജന. സെക്രട്ടറി രേഖ എന്നിവർ അഭിസംബോധന ചെയ്തു . മറ്റു കെ ഡി എ നേതാക്കളും സന്നിഹിതരായിരുന്നു.

Advertisement
Next Article