Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അക്ഷരാർത്ഥത്തിൽ മതമൈത്രി സാഗരമൊരുക്കി കെ.ഡി.എൻ.എ സമൂഹ നോമ്പ്തുറ

04:28 PM Mar 16, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ (കെ ഡി എൻ എ) ഇഫ്താർ സംഗമം മാർച്ച് 15 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക ളിൽ വെച്ച് നടന്നു. പ്രമുഖ ‌വാഗ്മിയും പണ്ഡിതനുമായ അൻവർ സയീദ് റമദാൻ സന്ദേശം നൽകി. മുന്നോട്ടുള്ള ജീവിതത്തിൽ മനസിനെ പാകപ്പെടുത്തി യെടുക്കാൻ നോമ്പുകൊണ്ട് സ്വായത്തമാക്കാമെന്നു റമദാൻ സന്ദേശ ത്തിൽ അദ്ദേഹം പറഞ്ഞു. കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ഗോൾഡ് & ഡയ മൻഡ്‌സ് കൺട്രി ഹെഡ് ശ്രി അഫ്‌സൽ ഖാൻ മെട്രോ മെഡിക്കൽ ഗ്രുപ്പ് എം.ഡി ശ്രി മുസ്തഫ ഹംസ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ ബി.എസ് പിള്ള, ടോം ആൻഡ് ജെറി എം.ഡി ശ്രീ ഷബീർ മണ്ടോളി, സഹ്റത് അൽ ഖർനാത മാനേജിങ് ഡയറക്ടർ ശ്രീ അബൂ കോട്ടയിൽ, കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ, പ്രോഗ്രാം കൺവീനർ അബ്‌ദുറഹ്‌മാൻ എം.പി, ട്രഷറർ മൻസൂർ ആലക്കൽ വുമൺസ് ഫോറം ട്രഷറർ സാജിദ നസീർ, എന്നിവർ ആശംസകൾ അറിയിച്ചു.

Advertisement

അൽ മുല്ല എക്സ്ചേഞ്ച് ,കെ.എം.സി.സി, കെ.കെ.എം.എ, കെ.ഐ.ജി, കെ.ഡി.എ, കേഫാക് , കെ.ഡി.എൻ.എ വുമൺസ് ഫോറം തുടങ്ങി കുവൈത്തിലെ മാധ്യമ , വ്യവസാഹിക ,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർമാർ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, വുമൺസ് ഫോറം പ്രതിനിധികൾ, ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് അസീസ് തിക്കോടി പ്രോഗ്രാം നിയന്ത്രിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ അനു സുൽഫി നന്ദിയും പറഞ്ഞു. ഓഡിറ്റോറിയത്തിന് പുറത്തെ നടുമുറ്റത്തേക്കു നീണ്ട നോമ്പുതുറ പന്തിയിലേക്ക് എത്തിച്ചേർന്ന ആബാലവൃദ്ധം ജനങ്ങൾക്കുംയഥാസമയം നോമ്പ് തുറ വിഭവങ്ങൾ എത്തിക്കുവാൻ കെ ഡി എൻ എ വളണ്ടിയർമാർ പണിപ്പെട്ടു.

Advertisement
Next Article