For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെ.ഡി.എൻ.എ കുവൈത്ത് പുതിയ ഫഹഹീൽ ഏരിയകമ്മിറ്റി നിലവിൽ വന്നു !

കെ ഡി എൻ എ കുവൈത്ത് പുതിയ ഫഹഹീൽ ഏരിയകമ്മിറ്റി നിലവിൽ വന്നു
Advertisement

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫഹാഹീൽ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 22 വെള്ളിയാഴ്ച വൈകുന്നേരം മെഹ്ബുല ആർ.പി ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി കെ.ഡി.എൻ.എ ആക്ടിങ് പ്രസിഡണ്ട് കൃഷ്ണൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. റൗഫ് പയ്യോളി അധ്യക്ഷത വഹിച്ചു. സന്തോഷ് പുനത്തിൽ, പ്രജു ടി.എം, ഹമീദ് പാലേരി, സന്ധ്യ ഷിജിത് തുടങ്ങിയവർ സംസാരിച്ചു. 2021-23 കമ്മിറ്റി പ്രവർത്തന സാമ്പത്തിക റിപ്പോർട്ട് രാമചന്ദ്രൻ പെരിങ്ങൊളം അവതരിപ്പിച്ചു.

Advertisement

കെ.ഡി.എൻ.എ ട്രഷറർ ഷിജിത് ചിറക്കൽ നിരീക്ഷകനായി 2024-25 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: റൗഫ് പയ്യോളി (പ്രസിഡണ്ട്), അബ്ദുൾ സലാം , അബ്ദുൽ അസീസ് (വൈസ് പ്രസിഡണ്ട്മാർ), മുഹമ്മദ് അഷ്‌റഫ് (ജനറൽ സെക്രട്ടറി), ഹാരിസ് (ജോ. സെക്രട്ടറി), പ്രത്യുപ്നൻ (ട്രഷറർ).അംഗസംഖ്യ വിപുലീകരിക്കുന്നതിനുള്ള കർമ്മ പദ്ധതിക്കും രൂപം നൽകി.

കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികകളായി പ്രജു ടി.എം, രാമചന്ദ്രൻ പെരിങ്ങൊളം, സുൽഫിക്കർ മുതിരപ്പറമ്പത്, ഉമ്മർ എ.സി, സന്തോഷ് പുനത്തിൽ, ഹമീദ് പാലേരി എന്നിവരേയും വുമൺസ് ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജുനൈദ അബ്ദുൾ റൗഫ്, അനു സുൽഫി , ദില്ലാറ ധർമരാജ് , സകീന അഷറഫ് , സ്വപ്ന സന്തോഷ്, സൽ‍മ മുഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു. ഏരിയ എക്സിക്യുട്ടിവ് അംഗങ്ങളായി ഷെയ്ഖ് ജംഷീർ, മുനീർ, അഷ്‌റഫ് ബാലുശ്ശേരി, ജമീൽ അഹമ്മദ്, സാജിദ്, ജമാൽ, അഷ്‌റഫ് മാങ്കാവ്, റജീന രജീഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. രാമചന്ദ്രൻ പെരിങ്ങൊളം സ്വാഗതവും സുൽഫിക്കർ മുതിരപ്പറമ്പത് നന്ദിയും പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.