കെ. ഡി. എൻ. എ. വനിതാ വിഭാഗം പുതിയ സാരഥികളെ തെരെഞ്ഞെടുത്തു!
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വനിതാ വിഭാഗം 2024 - 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. 28 വ്യാഴാഴ്ച അബ്ബാസിയ തൃശ്ശൂർ അസോസിയേഷൻ ഹാളിൽ വെച്ച് ചേർന്ന വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസിഡന്റ് സന്ധ്യ ഷിജിത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജിത തുളസീധരൻ വാർഷിക റിപ്പോർട്ടും ട്രഷറർ അനു സുൽഫി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സമീർ കെ.ടി തെരെഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു. കെ.ഡി.എൻ.എ ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി സന്നിഹിതനായിരുന്നു.
പുതിയ ഭാരവാഹികളായി ലീന റഹ്മാൻ (പ്രസിഡന്റ്), അഷീക ഫിറോസ് (വൈസ് പ്രസിഡന്റ്), സന്ധ്യ ഷിജിത് (ജനറൽ സെക്രട്ടറി ), ജുനൈദ റൗഫ് (ജോയിന്റ് സെക്രട്ടറി), സജിത നസീർ (ട്രഷറർ), അനു സുൽഫിക്കർ (മെമ്പർഷിപ് സെക്രട്ടറി ), ചിന്നു ശ്യാം (ആർട്സ് ആൻഡ് കൾച്ചർ), സ്വപ്‌ന സന്തോഷ് (ചാരിറ്റി ആൻഡ് വെൽഫയർ) എന്നിവരെ തെരഞ്ഞെടുത്തു.
ജയലളിത കൃഷ്ണൻ, റെമി ജമാൽ , ഷഫാന സമീർ തുടങ്ങിയവർ സംസാരിച്ചു.