For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെ.ഡി.എൻ.എ. 2024 - 2025 വർഷത്തെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു !

കെ ഡി എൻ എ   2024   2025 വർഷത്തെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
Advertisement

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2024 - 2025 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആദ്യ മെമ്പർഷിപ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ നിന്ന് അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി ഏറ്റുവാങ്ങി.

Advertisement

ജനുവരി 5 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന2024 - 2025 വർഷത്തെ മെമ്പർഷിപ് ഉത്ഘാടന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. 2023 ൽ കെ.ഡി.എൻ.എ മെമ്പർ ആയിരിക്കെ മരണപ്പെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്ക് കെ.ഡി.എൻ.എ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വീതം നൽകി. അസോസിയേഷനിൽ പെട്ടവരും അല്ലാത്തവരുമായ നിരവധി പേർക്ക് സാമ്പത്തിക സഹായങ്ങളും ചികിത്സാ സഹായങ്ങളും നൽകുകയുണ്ടായി. കൂടാതെ കെ.ഡി.എൻ.എ മെഡിക്കൽ വിങ് ജനറൽ കൺവീനർ ശ്യാം പ്രസാദ്, കൺവീനർ വിജേഷ് വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെ.ഡി.എൻ.എ മെഡിക്കൽ വിങ് വഴി നിരവധി പേർക്ക് മരുന്നുകളും മറ്റും എത്തിച്ചു നൽകുകയുണ്ടായി എന്ന് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.

അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ, വൈസ്പ്രസിഡണ്ട്മാരായ അസീസ് തിക്കോടി, പ്രജു ടി.എം,വുമൻസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻഎന്നിവരെ കൂടാതെ ഷിജിത് കുമാർ, ശ്യാം പ്രസാദ്, സന്ധ്യ ഷിജിത് എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു. വിവിധ ഏരിയ പ്രധിനികൾ ചടങ്ങിൽ സംബന്ധിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.