For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആകസ്മിക മരണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കെ.ഡി.എൻ.എ ബോധവത്കരണ ക്ലാസ് !

ആകസ്മിക മരണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കെ ഡി എൻ എ ബോധവത്കരണ ക്ലാസ്
Advertisement

കുവൈറ്റ് സിറ്റി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് എൻ ആർ ഐ അസോസിയേഷൻ (കെ ഡി എൻ എ ) മെഡിക്കൽ വിംങ് അബ്ബാസിയ ഏരിയ കമ്മിറ്റിയുടെ സഹകരണ ത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അടിക്കടിയുള്ള ഹൃദയാഘാത- പക്ഷാഘാത മരണവർത്തകളുടെ പശ്ചാത്തലത്തിൽ വിഷയ വൈവിധ്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ക്ലാസ് ശ്രദ്ധേയമായി. അബ്ബാസിയ ഏരിയ പ്രസിഡന്റ് ശ്യാം പ്രസാദിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പുനത്തിൽ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസീസ് തിക്കോടി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

Advertisement

"പ്രവാ സ ലോകത്തെ ആകസ്മിക മരണങ്ങൾ" എന്ന വിഷയത്തിൽ മെഡിക്കൽ വിംഗ് കൺവീനർ വിജേഷ് വേലായുധനും പ്രവാസവും മാനസിക ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ചു ശ്യാം പ്രസാദും ക്ളാസുകൾ അവതരിപ്പിച്ചു. യഥാസമയം പ്രാഥമിക ശുശ്രൂഷ കിട്ടിയിരുന്നെങ്കിൽ ഈയടുത്ത് നടന്ന പല മരണങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നു ഈ രംഗത് വൈദഗ്ധ്യം നേടിയിട്ടുള്ള ശ്രീ വിജേഷ് വേലായുധൻ ചൂണ്ടിക്കാട്ടി . അത്യാഹിത ഘട്ടങ്ങളിൽ അവസരോചിതമായ ഇടപെടലിലൂടെ ഹൃദയത്തിന്റ പ്രവർത്തനം എങ്ങനെ തിരിച്ചു പിടിക്കാൻ കഴിയുമെന്നു ഡെമോയിലൂടെ അദ്ദേഹം വ്യക്തമായ രീതിയിൽ വിശദീകരിച്ചു , സി പി ആർ , ചെയ്യേണ്ട രീതിയും എ ഇ ഡി പോലുള്ള ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും വിശദമായ ക്ലാസിലൂടെ വിജേഷ് വേലായുധൻ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു .

ജോലിയുടെയും ഏകാന്തതയുടെയും സാഹചര്യങ്ങളിൽ പ്രവാസികളിൽ മാനസിക സമ്മർദ്ദങ്ങൾ ഏറെ വർദ്ധിക്കുന്നതായി ശ്യാം പ്രസാദ് ചൂണ്ടിക്കാട്ടി. ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മാനസിക ആരോഗ്യ സംരക്ഷണവും . അമിത ഉത്കണ്ഠയും പ്രസവ ശേഷം സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ശ്രധിക്കപ്പെടാതെ പോകുന്നത് അപകടകരമായ അവസ്ഥകളിലേക്ക് എത്തിക്കും. തങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ച് സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ പങ്ക് വെക്കാൻവൈദ്യ പരിശോധനകൾക്ക്‌ പ്രവാസികൾ തയ്യാറാകണം. സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുമ്പോൾ ഇത്തരം മാനസിക സമ്മർദ്ദങ്ങളെയും വിഷാദാവസ്ഥകളെയും അതിജീവിക്കുവാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെഡിക്കൽ വിംഗ് ന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ - രക്ത സമ്മർദ നിർണ്ണയ പരിശോധനയും പരിപാടിയുടെ ഭാഗ മായി നടന്നു. ചിന്നു ശ്യാം, രജിത ,തുളസീധരൻ, അഖിൽ ബാലൻഎന്നിവർ വിവിധ വൈദ്യ പരിശോധനകൾക്ക്‌നേതൃത്വം നൽകി. സന്ധ്യ ഷിജിത് , സാജിദ നസീർ, ഷിഫാന, റെമി ജമാൽ, അശീഖ ഫിറോസ് എന്നിവർ നേതൃത്വം നൽകി
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഫിറോസ് നലകത്ത് , മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്‌മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു . ഏരിയ ജനറൽ സെക്രട്ടറി ഷമീർ പി എസ് സ്വാഗതവും ട്രഷറർ വിനയൻ നന്ദിയും പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.