Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് & സോക്കർ ലീഗ് ആവേശകരമായി പുരോഗമിക്കുന്നു!

07:29 PM Nov 21, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് - സോക്കർ ലീഗ് സീസൺ 2023-24 മത്സരങ്ങൾ പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് നടന്ന സോക്കർ ലീഗ് ഗ്രൂപ്പ്‌ ബി യിലെ നാലു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സ് ലീഗിൽ ബ്ലാസ്റ്റേഴ്‌സ്, മാക്ക് കുവൈറ്റ് , യങ് ഷൂട്ടേർസ് , സോക്കർ കേരള, റൗദ എഫ് സി ടീമുകൾ വിജയിച്ചപ്പോൾ സിൽവർ സ്റ്റാർസ് എസ് സി - ചാമ്പ്യൻസ് എഫ് സി തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.സോക്കർ ലീഗിലെ കരുത്തൻമാരുടെ വീറും വാശിയും നിറഞ്ഞ ആദ്യ മത്സരത്തിൽ ഫ്ളൈറ്റേഴ്‌സ് എഫ് സിയും - സിൽവർ സ്റ്റാർസ് എസ് സിയും തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു . ആദ്യപകുതിയിൽ നജീം സിൽവർ സ്റ്റാർസിനെ മുന്നിലെത്തി ച്ചെങ്കിലും രണ്ടാം പകുതിയിൽ ഫ്ളൈറ്റേഴ്സിനു വേണ്ടി വിവേക് സമനില ഗോൾ നേടി.രണ്ടാം മത്സരത്തിൽ സിയസ്കോ കുവൈറ്റ് - മലപ്പുറം ബ്രദേഴ്‌സ് മത്സരവും സമനിലയിൽ അവസാനിച്ചു (1-1). മലപ്പുറത്തിന് വേണ്ടി അജ്മലും സിയസ്കോ കുവൈറ്റിന് വേണ്ടി റമീസും ഓരോ ഗോളുകൾ നേടി. മൂന്നാം മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ - കുവൈറ്റ് കേരളാ സ്റ്റാർസ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . അവസാന മത്സരത്തിൽ സോക്കർ കേരള - ബിഗ്‌ബോയ്സ്‌ എഫ് സി മത്സരവും ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മത്സരങ്ങൾ വീക്ഷിക്കാൻ കാസർഗോഡ് എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ്. രാമകൃഷ്ണൻ കല്ലാർ മുഖ്യാതിഥി ആയിരുന്നു.

Advertisement

മാസ്റ്റേഴ്സ് ലീഗിൽ ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ റൗദ എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി . ഷംസീറാണ് വിജയ ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ ബിജു നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിയസ്കോ കുവൈറ്റിനെ പരാജയപ്പെടുത്തി . സിയസ്കോ കുവൈറ്റിന് വേണ്ടി സുനിൽ ഒരു ഗോൾ നേടി. മൂന്നാം മത്സരത്തിൽ മാക് കുവൈറ്റ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫഹാഹീൽ ബ്രദേഴ്‌സ് നെ പരാജയപ്പെടുത്തി. മാക് കുവൈറ്റിന് വേണ്ടി മുബശ്ശിർ, നൗഫൽ എന്നിവർ ഓരോ ഗോളുകൾ നേടി. നാലാം മത്സരത്തിൽ സിൽവർ സ്റ്റാർസ് - ചാമ്പ്യൻസ് എഫ് സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . ഗ്രൂപ്പ് എയിലെ അഞ്ചാം മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി മറുപടിയില്ലാത്ത നാലു ഗോളുകൾക് ഇന്നോവറ്റിവ് എഫ് സിയെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിന് വേണ്ടി നിസാർ ഇരട്ട ഗോൾ നേടിയപ്പോൾ അഭിഷേക്, ആന്റണി എന്നിവർ ഓരോ ഗോൾ നേടി. ഗ്രൂപ്പ്‌ എയിലെ രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക് സോക്കർ കേരള അൽശബാബ്‌ എഫ് സിയെ പരാജയപ്പെടുത്തി. സോക്കർ കേരളക്ക് വേണ്ടി സഞ്ജു അർജുൻ, അബ്ബാസ് എന്നിവർ ഓരോ ഗോൾ നേടി.

മത്സരങ്ങളിലെ മോസ്റ്റ് വാല്യൂഅബിൾ കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ അഭിഷേക് (ബ്ലാസ്റ്റേഴ്‌സ് ) , ബിജു (യങ് ഷൂട്ടേർസ് ) , സിദ്ദിഖ് (റൗദ എഫ് സി ), സഞ്ജു അർജുൻ (സോക്കർ കേരള ) ,സുനിൽ കുമാർ (ചാമ്പ്യൻസ് എഫ് സി ) ,നൗഫൽ (മാക് കുവൈറ്റ് ) എന്നിവരെതെരഞ്ഞെടുത്തു. സോക്കർ ലീഗിൽ ജവാദ് (സിൽവർ സ്റ്റാർസ് ), ഫായിസ് (മലപ്പുറം ബ്രദേഴ്‌സ് ), ഹനീഫ (കുവൈറ്റ് കേരളാ സ്റ്റാർസ് ), അനസ് (ബിഗ്‌ബോയ്സ്‌ ) എന്നിവരെയും തിരഞ്ഞെടുത്തു. മത്സരങ്ങൾക്കു കെഫാക് ഭാരവാഹികൾ നേതൃത്വം നൽകി.

Advertisement
Next Article