കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് & സോക്കർ ലീഗ് പുരോഗമിക്കുന്നു!
കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് - സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുന്നു. സോക്കർ ലീഗിൽ ഗ്രൂപ്പ് എ യിൽ മാക് കുവൈറ്റ് , ഇന്നോവേറ്റിവ് എഫ് സി, ബ്ലാസ്‌റ്റേഴ്‌സ് കുവൈറ്റ്, സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.മാസ്റ്റേഴ്സ് ലീഗിൽ ബ്ലാസ്‌റ്റേഴ്‌സ് കുവൈറ്റ് ഇന്നോവേറ്റിവ് എഫ് സി, സിയസ്കോ കുവൈറ്റ്, സ്പാർക്സ് എഫ് സി , സി എഫ് സി സാൽമിയ ടീമുകൾ വിജയിച്ചപ്പോൾ മാക് കുവൈറ്റ് -സിൽവർ സ്റ്റാർസ് എസ് സി ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ ഇന്നോവേറ്റിവ് എഫ് സി എതിരില്ലാത്ത ഒരു ഗോളിന് മെറിറ്റ് അൽ ശബാബ് എഫ് സിയെ പരാജയപ്പെടുത്തി. സലിം ആണ് വിജയ ഗോൾ നേടിയത് . രണ്ടാം മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് കുവൈറ്റ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ചാമ്പ്യൻസ് എഫ് സിയെ പരാജയപ്പെടുത്തി . അഭിഷേക്, ഇർഷാദുൽ, നിസാർ എന്നിവരാണ് ഗോളുകൾ നേടിയത് . മൂന്നാം മത്സരത്തിൽ മാക് കുവൈറ്റ് - സിൽവർ സ്റ്റാർസ് എസ് സി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . നാലാം മത്സരത്തിൽ സിയസ്കോ കുവൈറ്റ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റൗദ എഫ് സിയെ പരാജയപ്പെടുത്തി. ജാവേദ് ഒരു ഗോൾ നേടി . അഞ്ചാം മത്സരത്തിൽ സ്പാർക്സ് എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി. അജ്മൽ ആണ് വിജയ ഗോൾ നേടിയത്. ആറാം മത്സരത്തിൽ സി എഫ് സി സാൽമിയ എതിരില്ലാത്ത ഒരു ഗോളിന് കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി. ഇബ്രാഹിം ആണ് ഗോൾ നേടിയത് . മത്സരങ്ങൾ വീക്ഷിക്കാൻ മുഖ്യ അതിഥിയായി എത്തിയ മുഹമ്മദ് ശരീഫ് പി ടി (പ്രസിഡന്റ് കെ എ ജി കുവൈറ്റ് )കളിക്കാരുമായി പരിചയപ്പെട്ടു .
സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചാമ്പ്യൻസ് എഫ് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി . ചാംപ്യൻസിനു വേണ്ടി അനീഷ് രണ്ടും , സ്റ്റീഫൻ ഒരു ഗോളും നേടി. രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് കുവൈറ്റ് മെറിറ്റ് അൽശബാബിനെ പരാജയപ്പെടുത്തി .ബ്ലാസ്റ്റേഴ്സിന് വേണ്ടി ഷാരോൺ , രാഹുൽ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ അജ്മൽ ഒരു ഗോൾ നേടി. അൽ ശബാബിനു വേണ്ടി ഇജാസ്, ഹബീബ് എന്നിവർ ഓരോ ഗോൾ മടക്കി. കാണികളെ കോരിത്തരിപ്പിച്ച മൂന്നാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സെഗുറോ കേരളാ ചലഞ്ചേഴ്‌സ് സ്പാർക്സ് എഫ് സിയെ പരാജയപ്പെടുത്തി . കേരളാ ചലഞ്ചേഴ്‌സിന് വേണ്ടി ഷിബിൻ രണ്ടും സ്പാർക്‌സിനു വേണ്ടി നിസാർ ഒരു ഗോളും നേടി . നാലാം മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മാക് കുവൈറ്റ് സി എഫ് സി സാൽമിയയെ പരാജയപ്പെടുത്തി മാക് കുവൈറ്റിന് വേണ്ടി സാലിഹ് രണ്ടും മുഹമ്മദ് അനസ്, വസീം എന്നിവർ ഓരോ ഗോളുകൾ നേടി സി എഫ് സി ക്കു വേണ്ടി സയ്യിദ് മുഹമ്മദ് ഒരു ഗോൾ മടക്കി.
മത്സരങ്ങളിലെ മോസ്റ്റ് വാല്യൂഅബിൾ കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ ജാഫർ (ഇന്നോവറ്റിവ് എഫ് സി ) , ഇർഷാദുൽ (ബ്ലാസ്‌റ്റേഴ്‌സ് കുവൈറ്റ്) അജ്മൽ (സ്പാർക്സ് എഫ് സി ) ജാവേദ് (സിയസ്കോ കുവൈറ്റ് ), ഇബ്രാഹിം(സി എഫ് സി സാൽമിയ), റഹ്മാൻ (മാക് കുവൈറ്റ് )എന്നിവരെയും സോക്കർ ലീഗിൽ അനീഷ് (ചാമ്പ്യൻസ് എഫ് സി ) രാഹുൽ (ബ്ലാസ്‌റ്റേഴ്‌സ് കുവൈറ്റ് ) മുഹമ്മദ് സാലിഹ് (മാക് കുവൈറ്റ് ), പ്രവീൺ (സെഗുറോ കേരളാ ചലഞ്ചേഴ്‌സ് ) എന്നിവരെയും തിരഞ്ഞെടുത്തു . മത്സരങ്ങൾക്കു കെഫാക് മാനേജ്‌മെന്റ് ഭാരവാഹികൾ നേതൃത്വം നൽകി. അടുത്ത വെള്ളിയാഴ്ച മാക് കുവൈറ്റ് നടത്തുന്ന ഏകദിന സെവൻ എ സൈഡ് ടൂർണ്ണമെന്റ് നടക്കും.