കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 23 വരെ നീട്ടി
04:46 PM Apr 15, 2024 IST
|
Online Desk
Advertisement
ഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി.ഈ മാസം 23 വരെയാണ് കോടതി കസ്റ്റഡി നീട്ടിയത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്. കെജ്‌രിവാളിനെ വീഡിയോ കോണ്‍ഫറൻസ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
Advertisement
കേസ് കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസികള്‍ വഴി തന്നെയും പാർട്ടിയെയും വേട്ടയാടുകയാണെന്നുമുള്ള കെജ്‌രിവാളിന്റെ വാദം കോടതി തള്ളി.ഇതേ വിഷയം പറഞ്ഞു സുപ്രീം കോടതിയില്‍ കെജ്‌രിവാള്‍ സമർപ്പിച്ച ഹർജിയില്‍ സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. മറുപടി നല്‍കാന്‍ ഇഡിക്ക് രണ്ടാഴ്ച സാവകാശം നല്‍കിയതായും കോടതി അറിയിച്ചു.
Next Article