കേര : ബെന്നി കെ.ഓ.വീണ്ടു പ്രസിഡന്റ്!
കുവൈറ്റ് സിറ്റി : കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ നാലാമത് വാർഷിക പൊതുയോഗം മങ്കഫ് മെമ്മറീസ് ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് ബെന്നി. കെ ഓ യുടെ അധ്യക്ഷതയിൽ നടന്ന വാർഷിക യോഗത്തിൽ ജനറൽസെക്രട്ടറി കഴിഞ്ഞകാല പ്രവർത്തനം റിപ്പോർട്ട് വായിക്കുകയും ട്രഷറർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ജനറൽ കൺവീനർ സെബാസ്റ്റ്യൻ പീറ്റർ സ്വാഗതം പറയുകയുണ്ടായി. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആൻസൺ പത്രോസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2024 - 2026 പ്രവർത്തന വർഷത്തിലേക്കുള്ള പ്രസിഡണ്ടായി വീണ്ടും ശ്രീ ബെന്നി. കെ.ഒ യെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി രാജേഷ് മാത്യുവിനെയും, ട്രഷററായി ശശികുമാറിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി രജനി സുബയ്യ, ജോയിൻ സെക്രട്ടറിയായി ജേക്കബ് ബേബി, ജനറൽ കൺവീനർ ആയി അനിൽകുമാർ, വെൽഫെയർ കൺവീനറായി നൈജീൽ, ആർട്സ് ആൻഡ് സ്പോർട്സ് കൺവീനറായി ബിജു എസ്. പി, മീഡിയ കൺവീനർ ആയി ബിനിൽ സ്കറിയ, കമ്മറ്റി അംഗങ്ങളായി, ആൻസൺ പത്രോസ്, അനിൽ എസ്. പി, റെജി പൗലോസ്, സെബാസ്റ്റ്യൻ പീറ്റർ, ജിൻസ്, ബാബു ബാലകൃഷ്ണൻ, ജോബി, പ്രദീപ്, ജോസ്, സന്തോഷ്, ഫെമിൻ, രാജൻ, ഡെയ്സി ബെന്നി, ദീതി ശശികുമാർ, നൂർജഹാൻ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.