Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാർഷികസംരംഭകർക്ക് പരിശീലനവുമായി കേരള കാർഷിക
സർവകലാശാല

03:47 PM Feb 01, 2024 IST | Veekshanam
Advertisement

കാര്‍ഷിക മേഖലയിലെ പുതിയ സംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാൻ താത്പര്യമുള്ളവർക്കുമായി കേരള കാർഷിക സർവകലാശാല നടത്തി വരുന്ന സർട്ടിഫിക്കറ്റ്
കോഴ്സ് ആയ കാര്‍ഷിക സംരംഭകത്വ പാഠശാല(ഫാം ബിസിനസ്‌ സ്കൂള്‍) യുടെ ആറാമത്തെ ബാച്ചിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു..
കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലന പരിപാടി
നടത്തുന്നത്.ഹയര്‍സെക്കന്‍ഡറിയാണ് അടിസ്ഥാന യോഗ്യത. 2023 ഫെബ്രുവരി 19 മുതൽ 24വരെയാണ് പരിശീലനം.കാര്‍ഷിക സംരംഭക മേഖലയിലെ സാധ്യതകള്‍,സംരംഭം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട
നിയമവശങ്ങള്‍ അക്കൌണ്ടിംഗ് രീതികള്‍,സംരംഭകര്‍ക്കായി നിലവിലുള്ള സര്‍ക്കാര്‍പദ്ധതികള്‍, കാര്‍ഷിക സര്‍വ്വകലാശാല
വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍,സംരംഭകത്വ നൈപുണ്യ വികസനം, സംരംഭകത്വവികസന പ്രോജക്ടുകള്‍ രൂപീകരിക്കൽ, വിപണനതന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങൾ
വിശദീകരിക്കും.. വിദഗ്ദരുടെ ക്ലാസുകൾ,പ്രായോഗിക പരിശീലനം,സംരംഭകരുമായിസംവാദം, കൃഷിയിട സന്ദർശനം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പരിശീലനാര്‍ത്ഥികൾക്ക് താല്പര്യം ഉള്ള
കാർഷിക മേഖലയിൽ തുടർപരിശീലനം,
കാര്‍ഷിക സര്‍വ്വകലാശാലയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്ത
സാങ്കേതിക വിദ്യകള്‍ വാങ്ങാനുള്ള സൗകര്യം എന്നിവയും ഈ പരിപാടിയുടെ തുടര്‍ച്ചയായി
ഒരുക്കികൊടുക്കുന്നതാണ്. കോഴ്സ് ഫീ 5000 രൂപ. പരിശീലനാർഥികൾക്ക് ഭക്ഷണം, താമസ സൗകര്യം എന്നിവ നൽകുന്നതായിരിക്കും. അപേക്ഷ
സമർപ്പിക്കേണ്ട അവസാന തീയതി 2024 ഫെബ്രുവരി 9. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04872371104.

Advertisement

Advertisement
Next Article