അഖില കേരള "സ്പിരിറ്റ് ഓഫ് ഇന്ത്യ" ക്വിസ് മത്സരം സംഘടിപ്പിച്ചു
കൊച്ചി: ഇന്ത്യൻ ഭരണഘടന ദിനത്തോടനുബന്ധിച്ച് ആൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ്സിൻ്റെ (എ. ഐ. പി. സി) ആഭിമുഖ്യത്തിൽ "സ്പിരിറ്റ് ഓഫ് ഇന്ത്യ" ക്വിസ് മത്സരം എറണാകുളം വൈ. എം. സി. എ ഹാളിൽ ശനിയാഴ്ച നടന്നു. കേരളത്തിലുടനീളം നിന്നായി 120 ൽ പരം ടീമുകൾ ആവേശത്തോടെ ക്വിസിൽ പങ്കെടുത്തു. ക്വിസ് മത്സരം മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ആസഫ് അലി ഉത്ഘാടനം ചെയ്തു. എ. ഐ. പി. സി കേരള പ്രസിഡൻ്റ് ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ക്വിസ് മാസ്റ്റർ ശോഭൻ ജോർജ് എബ്രഹാം നയിച്ച ക്വിസ് മത്സരത്തിൽ അഡ്വ. ഫെനി ജോയ്, അഡ്വ. ശരത്ത് വി. ആർ. (തിരുവനന്തപുരം) ഒന്നാം സ്ഥാനവും, ഹാരിസ്, അനൂജ് എന്നിവർ രണ്ടാം സ്ഥാനവും, വിഷ്ണു മഹേഷ്, രക്ഷിത് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളം ഡി. സി. സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, മുൻ എ. ഐ. സി. സി. സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഹൈഫ മുഹമ്മദ് അലി, ഫസലു റഹ്മാൻ, ആദിൽ അസീസ്, എറണാകുളം ചാപ്റ്റർ പ്രസിഡൻ്റ് ഷബ്‌ന ഇബ്രാഹിം, ജോൺപോൾ എം. ജെ. എന്നിവർ സംസാരിച്ചു.