Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വന്യജീവികള്‍ നാട്ടിലേയ്ക്കിറങ്ങാതിരിക്കാന്‍ വനത്തില്‍ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് എ കെ ശശീന്ദ്രന്‍

05:04 PM Feb 14, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: വന്യജീവികള്‍ നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് തടയുന്നതിനായി ഇക്കോറെസ്റ്റോറേഷന്റെ ഭാഗമായി വനത്തിനുളളില്‍ നിന്നും അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശ ഇനം വൃക്ഷത്തോട്ടങ്ങള്‍ ഘട്ടംഘട്ടമായി മുറിച്ച് മാറ്റി പകരം തദ്ദേശീയമായ കാട്ടുമാവ്, നെല്ലി, പ്ലാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

Advertisement

വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ തന്നെ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. വനത്തിനുള്ളിലുള്ള പുഴയോരങ്ങളില്‍ വനസംരക്ഷണ സമിതികള്‍ മുഖേന മുളകള്‍ വച്ച്പിടിപ്പിക്കുന്നതിനും, ഫലവൃക്ഷങ്ങള്‍ വച്ച്പിടിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. വനപ്രദേശങ്ങളിലെ നീരുറവകള്‍ വറ്റിപ്പോകുന്നത് തടയുവാനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനുമായി വേനല്‍ക്കാലങ്ങളില്‍ മണല്‍ചാക്ക്, ബ്രഷുഡ് തുടങ്ങിയവ ഉപയോഗിച്ച് താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നു.നിലവിലുളള ചെക്ക്ഡാമുകള്‍, കുളങ്ങള്‍ എന്നിവയിലെ ചെളി, മണ്ണ് എന്നിവ നീക്കം ചെയ്ത് ഉപയോഗ യോഗ്യമാക്കി ജലസ്രോതസുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കുകയും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് തടയണകള്‍ നിര്‍മ്മിച്ചു തടങ്ങി. പരിസ്ഥിതി സൗഹൃദ തടയണകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചു. തണ്ണീര്‍ തടങ്ങളുടെ പരിപാലനവും നടപ്പാക്കുന്നു.

കാടുകളില്‍ നിന്നും വിദേശ ഇനം വൃക്ഷങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്ത് തുടങ്ങി. വനം വകുപ്പിന്റെ നയരേഖ പ്രകാരം അക്കേഷ്യ, യൂക്കാലിപ്റ്റസ്, തുടങ്ങിയ മരങ്ങള്‍ വര്‍ക്കിങ് പ്ലാനിന് വിധേയമായി ഘട്ടംഘട്ടമായി നീക്കം ചെയ്യണം. ഇവിടം സ്വാഭാവിക വനങ്ങളായി മാറ്റുന്നതിനുള്ള ഇക്കോ റെസ്റ്റോറേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ഗ്രീന്‍ ഇന്ത്യ മിഷന്‍ പദ്ധതി പ്രകാരം വനങ്ങളില്‍ വൃക്ഷ തൈകള്‍ വച്ചു പിടിപ്പിച്ച് വൃക്ഷാവരണം വര്‍ധിപ്പിക്കുന്ന പദ്ധതിയില്‍ ഫല വൃക്ഷങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വനഭാഗങ്ങളില്‍ വെവച്ച് പിടിപ്പിക്കുകയാണെന്നും പി.കെ ബഷീര്‍, എം.കെ മുനീര്‍, എന്‍. ഷംസുദീന്‍, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി.

Advertisement
Next Article