For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ബൈ ബൈ ആശാനേ': കേരളാ ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും വേർപിരിഞ്ഞു

08:28 PM Apr 26, 2024 IST | Online Desk
 ബൈ ബൈ ആശാനേ   കേരളാ ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും വേർപിരിഞ്ഞു
Advertisement

കൊച്ചി: മുഖ്യ പരിശീലകൻ ഇവാന്‍ വുകോമാനോവിച്ചിനുമായി വേർപിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സാമൂഹ്യ മാധ്യമക്കുറിപ്പിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. ഇവാനുമായി ബന്ധം വിടപറയുന്നതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കുന്നതിങ്ങനെ.''ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.'' ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചിട്ടു. പരസ്പര ധാരണയോടെയാണ് വേര്‍പിരിഞ്ഞതെന്നും ക്ലബിന്റെ പോസ്റ്റില്‍ പറയുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ഒരു തവണ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു. 2021-22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയത് ഇവാന്റെ കീഴിലായിരുന്നു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.