ജന്മദിന സമ്മേളനവും വജ്രജൂബിലി ആഘോഷപരിപാടികളും നടത്തി
കോട്ടയം:കാർഷിക വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ പി.ജെ.ജോസഫ് കാതലായ എല്ലാ വിഷയങ്ങളും പരിഹരിക്കുന്നതിനായി കേരളാ കോൺഗ്രസിൻ്റെ പോരാട്ടം തുടരുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ് പാർട്ടിയുടെ 60-ാം ജന്മദിന സമ്മേളനവും വജ്രജൂബിലി ആഘോഷപരിപാടികളുടെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കേരളത്തിൻ്റെ പശ്ചാത്തല മേഖലയെ ശക്തിപ്പെടുത്തണം. കാർഷിക വിളകളെ മൂല്യവർദ്ധിത ഉൽപ്പനങ്ങൾ ആക്കി മാറ്റുവാൻ സാധിച്ചാൽ കേരളത്തിൻ്റെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുമെന്ന് പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു.
വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എം.പി,തോമസ് ഉണ്ണിയാടൻ,
ജോസഫ് എം പുതുശ്ശേരി, കൊട്ടാരക്കര പൊന്നച്ചൻ , ഡി.കെ.ജോൺ, ജോൺ കെ.മാത്യൂസ്, കെ.എഫ് വർഗീസ് രാജൻ കണ്ണാട്ട് അഹമ്മദ് തോട്ടത്തിൽ , സി മോഹനൻപിള്ള, ഡോ.ഗ്രേസമ്മ മാത്യു, ഡോ. ഏബ്രഹാം കല മണ്ണിൽ, ജോർജ് കുന്നപ്പുഴ, കുഞ്ഞ് കോശി പോൾ, അപു ജോൺ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, അഡ്വ ചെറിയാൻ ചാക്കോ കെ.വി കണ്ണൻ, ജോൺസ് കുന്നപള്ളി, ജയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.