Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഷ്‌ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം സുപ്രീം കോടതിയിൽ

03:49 PM Mar 23, 2024 IST | Online Desk
Advertisement

രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി.

Advertisement

ഇതിൽ ലോകായുക്ത ബില്ലിന് അംഗീകാരം ലഭിച്ചു എന്നാൽ, ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ, സർവകലാശാല നിയമഭേദഗതി ബിൽ, വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടനാമാറ്റം എന്നീ മൂന്ന് ബില്ലുകൾ രാഷ്ട്രപതി തിരിച്ചയക്കുകയും ചെയ്തു. എന്നാൽ, മറ്റ് മൂന്ന് ബില്ലുകളിൽ തീരുമാനമെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.

Tags :
news
Advertisement
Next Article