For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പനിച്ചൂടിൽ കേരളം; ഇന്നലെ ആറ് മരണം

06:28 PM Jul 10, 2024 IST | Online Desk
പനിച്ചൂടിൽ കേരളം  ഇന്നലെ ആറ് മരണം
Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് ആറു പേർ മരിച്ചു. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ രണ്ടു പേർ വീതമാണ് മരിച്ചത്. വിവിധ ജില്ലകളിലായി ഇന്നലെ മാത്രം ചികിത്സ തേടിയത് 13,756 പേരാണ്. സാധാരണ പനിക്കു പുറമെ സംസ്ഥാനത്ത് ഡങ്കി പനിയും പടരുകയാണ്.

ഇന്നലെ മാത്രമായി 225 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് കളമശ്ശേരിയിലാണ്. ഇതിനു പുറമെ വെസ്റ്റ് നൈൽ പനി, എലിപ്പനി, എച്ച്1 എൻ1, മഞ്ഞപ്പിത്തം എന്നിവയും പടരുന്നുണ്ട്. കോഴിക്കോടിന് പുറമെ ആലപ്പുഴയിലും കഴിഞ്ഞ ദിവസം വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരുന്നു.

Author Image

Online Desk

View all posts

Advertisement

.