വിലവർധനവ് രൂക്ഷം; പൊറുതിമുട്ടി ജനം; സർക്കാർ നിഷ്ക്രിയം
സംസ്ഥാനത്ത് ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. നാൾക്കുനാൾ വിലവർധനവ് ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍വിലക്കയറ്റം രൂക്ഷമാണ്. പലയിനങ്ങള്‍ക്കും വില ഇരട്ടിയിലധികമായി വര്‍ധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികള്‍ക്കും വിപണിയില്‍ വില ഇരട്ടിയായി.തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞതാണ് നിലവിലെ വിലവർധനവിന് കാരണം. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നില്‍ക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി. വിലവർധനവ് രൂക്ഷമായെങ്കിലും സർക്കാർ യാതൊരുവിധത്തിലുള്ള ഇടപെടലുകളും നടത്തുന്നില്ല. പൊതുവിപണി സംവിധാനങ്ങൾ സംസ്ഥാനത്ത് താറുമാറായിരിക്കുകയാണ്. മുണ്ട് മുറുക്കിയുടുത്തും പട്ടിണി കിടന്നും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട ഗതികേടിലാണ് മലയാളികൾ.