പൊലീസിന് തിരിച്ചടി; രാഹുൽ മാങ്കൂട്ടത്തലിനെതിരെ രജിസ്റ്റർ ചെയ്ത പുതിയ രണ്ടു കേസിലും ജാമ്യം അനുവദിച്ച് കോടതി
രാഹുൽ മങ്കൂട്ടത്തിലിനെ രാവിലെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ കൂടെ സഹപ്രവർത്തകരായ കെഎസ് ശബരിനാഥൻ, റിജിൽ മാക്കുറ്റി,കെസ് ജോമോൻ ജോസ്, ഒ ടി നവാസ്,അക്ബർ ഷാ വർക്കല തുടങ്ങിയവർ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി നാളെ പരിഗണിക്കാനിരിക്കെ പ്രതികാര നടപടിയുമായി എത്തിയ പൊലീസിന് തിരിച്ചടി. സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസ് പുതുതായി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക..നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുല്‍ ജയിലിൽ തുടരും.ഇന്നലെ രജിസ്റ്റർ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് രാഹുലിന് ഇന്ന് ജാമ്യംകിട്ടിയത്.രാഹുലിന് എതിരെ നിരന്തരം കേസെടുത്ത് ജയിലിൽ നിന്ന് ജയിലിൽ അടക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രപതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.