Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ 25ന് ആരംഭിക്കും

03:40 PM Nov 24, 2023 IST | Veekshanam
Advertisement

മലപ്പുറം: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ 25ന് ആരംഭിക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ആദ്യ പാദ മത്സരങ്ങള്‍ മലപ്പുറത്തും ഡിസംബര്‍ 9 മുതല്‍ രണ്ടാം പാദ മത്സരങ്ങള്‍ കണ്ണൂരിലുമായിരിക്കും. ഗോകുലം കേരള എഫ് സിയും കേരള യുണൈറ്റഡ് എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകിട്ട് 7ന് മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിലാണ് കിക്കോഫ്. ഉദ്ഘാടന ദിവസങ്ങളിലൊഴികെ മറ്റു ദിവസങ്ങളില്‍ 4നും 7 മണിക്കുമായി രണ്ടു മത്സരങ്ങള്‍ വീതമുണ്ടാകും. 50 രൂപയാണ് രണ്ട് മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് നിരക്ക്. അതതു ദിവസങ്ങളില്‍ കൗണ്ടറില്‍ ലഭിക്കും.
കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ കെപിഎല്‍ കിരീടത്തിനായി മത്സരിക്കുന്നത്. ഫൈനല്‍ ഉള്‍പ്പെടെ ആകെ 108 മത്സരങ്ങളുണ്ടാകും. കെപിഎല്‍ യോഗ്യത റൗണ്ട് ജയിച്ചെത്തിയ ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്, ലൂക്ക സോക്കര്‍ ക്ലബ്ബ്, കോര്‍പറേറ്റ് എന്‍ട്രിയിലൂടെ എത്തിയ എഫ്‌സി കേരള എന്നിവയാണ് ഈ സീസണിലെ പുതിയ ടീമുകള്‍. കോവളം എഫ് സി, കേരള പൊലീസ്, കെ.എസ്.ഇ.ബി, ഗോള്‍ഡന്‍ ത്രെഡ്‌സ് എ ഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, എം.കെ സ്‌പോര്‍ട്ടിങ് ക്ലബ്ബ്, സാറ്റ് തിരൂര്‍, ബാസ്‌കോ ഒതുക്കുങ്ങല്‍, ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സി, സായിഎല്‍എന്‍സിപിഇ, പറപ്പുറം എഫ്‌സി, മുത്തൂറ്റ് എഫ്എ, എഫ്‌സി അരീക്കോട്, റിയല്‍ മലബാര്‍ എഫ്‌സി കൊണ്ടോട്ടി, വയനാട് യുണൈറ്റഡ് എഫ്‌സി, ലിഫ എന്നിവയാണ് ഈ സീസണിലെ മറ്റു ടീമുകള്‍. ഓരോ ഗ്രൂപ്പിലും 10 ടീമുകള്‍ വീതമാണുള്ളത്. സിംഗിള്‍ ലെഗ് ഫോര്‍മാറ്റിലായിരിക്കും പ്രാഥമിക മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും മികച്ച മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്‌സില്‍ പ്രവേശിക്കും. സിംഗിള്‍ ലെഗ് മത്സരങ്ങള്‍ക്ക് ശേഷം മികച്ച നാലുടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും. തുടര്‍ന്ന് ഫൈനല്‍. കെപിഎല്‍ ചാമ്പ്യന്‍മാരെ ഐലീഗിന്റെ മൂന്നാം ഡിവിഷനിലേക്ക് കെഫ്എ നോമിനേറ്റ് ചെയ്യും. 2024 ജനു വരിയോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ അനില്‍ കുമാര്‍, മുഹമ്മദ് അഷ്‌റഫ്,ഡോ. ശ്രീകുമാര്‍, മുഹമ്മദ് സലീം എന്നിവര്‍ അറിയിച്ചു.

Advertisement

Tags :
keralaSports
Advertisement
Next Article