For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരളം പ്രസ്ക്ലബ് അംഗങ്ങൾ പുത്തലത്ത് ദിനേശനുമായി കൂടിക്കാഴ്ച നടത്തി !

കേരളം പ്രസ്ക്ലബ് അംഗങ്ങൾ പുത്തലത്ത് ദിനേശനുമായി കൂടിക്കാഴ്ച നടത്തി
Advertisement

കുവൈറ്റ് സിറ്റി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥംകുവൈത്തില്‍ എത്തിയ ദേശാഭിമാനി ചീഫ് എഡിറ്റർ ശ്രീ പുത്തലത്ത് ദിനേശനുമായി കേരള പ്രസ്സ് ക്ലബ് കുവൈത്ത് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. മംഗഫ് കലാ സെന്ററില്‍ നടന്ന കൂടിക്കാഴ്ചയിൽ പ്രസ് ക്ലബ് ഭാരവാഹികളായ സലിം കോട്ടയിൽ , കെ ശ്രീജിത്ത് എന്നിവർക്ക് പുറമെ, ടി വി ഹിക് മത്, അസ്‌ലം , കൃഷ്ണൻ കടലുണ്ടി, ഷാജഹാൻ , മുനീർ പെരുമുഖം, രഘു പേരാമ്പ്ര തുടങ്ങി മലയാളി മാധ്യമ പ്രവർത്തകര്‍ പങ്കെടുത്തു.

Advertisement

വാര്‍ത്താ വിനിമയ രംഗത്ത് വലിയ മുന്നേറ്റമാണ് ലോകത്ത് സംഭവിക്കുന്നത്. നവ മാധ്യമങ്ങളുടെ നന്മയും തിന്മയും നാം തിരിച്ചറിയണം. തെറ്റിദ്ധരിപ്പിക്കാനും, അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുമൊക്കെ ആധുനിക സങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുകയാണ്. ഇതില്‍ നിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികള്‍ ചേർന്ന് പ്രസ്സ് ക്ലബിന്‍റെ ഉപഹാരം പുത്തലത്ത് ദിനേശന് കൈമാറി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.