'എൻ്റെ വയനാട്' സെക്രട്ടേറിയറ്റിൽ പൂക്കളമൊരുക്കി, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടൻ ജനതയ്ക്ക് സ്മരണയുമായി സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ 'എൻ്റെ വയനാട് ' എന്ന പേരിൽ ഓണപ്പൂക്കളമൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിൽ വയനാട്ടിലുണ്ടായ നഷ്ടങ്ങളുടെയും ജീവഹാനിയുടെയും പശ്ചാത്തലത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള പൂക്കളമത്സരവും കലാപരിപാടികളടക്കമുള്ള ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ്
പ്രതീകാത്മകമായി പൂക്കളമൊരുക്കിയത്.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ. ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കെ എം അനിൽകുമാർ , രഞ്ജിഷ് കുമാർ ആർ, ജെയിംസ് മാത്യു,.പ്രസീന എൻ, ഗോവിന്ദ് ജി ആർ, റൈസ്റ്റൺ പ്രകാശ് സി സി, സൂസൻ ഗോപി, ഉമൈബ വി, കീർത്തി നാഥ് ജി എസ്, ഷിബു ഇബ്രാഹിം, രാജേഷ് എം ജി, രാജേഷ് കുമാർ ജി, അജയകുമാർ വി എസ് തുടങ്ങിയവർ സംസാരിച്ചു.