കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കുന്നത് വർഗീയ ധ്രൂവീകരണമുണ്ടാക്കാനെന്ന് രമേശ് ചെന്നിത്തല
10:27 AM Apr 05, 2024 IST | Rajasekharan C P
Advertisement
തിരുവനന്തപുരം:കേരളത്തെ കുറിച്ചുള്ള അസത്യങ്ങൾ കുത്തി നിറച്ച 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ വർഗീയ ധ്രൂപീകരണമാണ് ലക്ഷ്യമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേവലം രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ
നിന്നും കേന്ദ്ര സർക്കാർ പിന്മാറണം.ബി ജെ പി യുടെ വില കുറഞ്ഞ രാഷടീയം കേരളത്തിൽ വിലപ്പോവില്ലെന്ന് തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ ബോധ്യമാകും
Advertisement
കേരളത്തെ കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്ന 'കേരള സ്‌റ്റോറി' പ്രദർശിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ഇത് കേരളത്തിൽ നടക്കില്ല
ഇന്ത്യയിൽ സംഘപരിവാർ ഭരണകൂടം നടപ്പക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ലെന്നു ബോധ്യമാകാൻ അധിക സമയം വേണ്ടി വരില്ല പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായി ലംഘനമാണിതെന്നും ചെന്നിത്തല പറഞ്ഞു