For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ഭ്രാന്തുപിടിച്ചു പൊലീസ്'; കെ.എസ്.യു പ്രവർത്തകർക്കുനേരെ നരനായാട്ട്; പ്രവർത്തകയുടെ മുഖത്തടിച്ചു

02:54 PM Nov 06, 2023 IST | Veekshanam
 ഭ്രാന്തുപിടിച്ചു പൊലീസ്   കെ എസ് യു പ്രവർത്തകർക്കുനേരെ നരനായാട്ട്  പ്രവർത്തകയുടെ മുഖത്തടിച്ചു
Advertisement

തിരുവനന്തപുരം: മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാര്‍ച്ചിനുനേരെ പൊലീസ് നരനായാട്ട്. മാര്‍ച്ചിനു നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകക്ക് തലയ്ക്ക് പരിക്കേറ്റു. സംസ്ഥാന ഭാരവാഹിയായ നസീയയുടെ മുക്ക് പൊലീസ് അടിച്ചു തകർത്തു. കെഎസ്‌യു പ്രവർത്തകനായ അഭിജിത്തിനെ പോലീസ് വളഞ്ഞിട്ട് തല്ലി. മറ്റ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ പൊലീസ് തല്ലി ചതച്ചത്.കേരളവര്‍മയിലെ തിരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചുവെന്ന് ആരോപിച്ച കെ എസ് യു തിരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടയിൽ അതുവഴി കടന്നുവന്ന മന്ത്രി കെ കൃഷ്ണൻകുട്ടിയെ പ്രവർത്തകർ തടഞ്ഞു. ദിവസങ്ങളിലും സമരം കൂടുതൽ ശക്തമാക്കുവാനാണ് കെഎസ്‌യു തീരുമാനം.

Advertisement

Tags :
Author Image

Veekshanam

View all posts

Advertisement

.