സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
08:10 AM Nov 07, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഞാൻ ബിന്ദുവിന്റെ വസതിയിലേക്ക് ഇന്നലെ നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ആയിരുന്നു കെഎസ്‌യു മാർച്ച് നടത്തിയത്. പോലീസ് അക്രമത്തിൽ വനിതാ നേതാവ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ദിവസങ്ങളിലും സമരം കൂടുതൽ ശക്തമാക്കുവാനാണ് കെഎസ്‌യുവിന്റെ തീരുമാനം.
Advertisement