ചൂടോടെ കേരളം; സംസ്ഥാനത്ത് ചൂട് കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 33 സെൽഷ്യസ് മുതൽ 36 സെൽഷ്യസ് വരെ താപനില ഉയർന്നു. വ്യവസായ നഗരമായ കൊച്ചിയിലെ തൊഴിലിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത ചൂട് കൊച്ചിയിലെ വ്യവസായ മേഖലയ്ക്കും വെല്ലുവിളിയാണ്. പകൽ സമയത്ത് പുറം ജോലികൾക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതൽ മൂന്നു മണി വരെയുള്ള ജോലികൾക്കാണ് നിയന്ത്രണം. 3 സെൽഷ്യസ് മുതൽ 5 സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകുന്നുണ്ട്.ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേർ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.