വാര്‍ത്താ സമ്മേളനങ്ങളില്‍ ചാനലുകളെ തെരഞ്ഞു പിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനങ്ങളില്‍ ചാനലുകളെ തെരഞ്ഞു പിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വാര്‍ത്തകളില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ സ്വന്തം ന്യായങ്ങള്‍ നിരത്തി അത് സമര്‍ത്ഥിക്കുന്നതിന് പകരം മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്.
തൃശൂരിലെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളെ വിലക്കിയ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്റെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമായ നിലപാട് ആണ്. മാധ്യമ സെന്‍സര്‍ഷിപ്പിന്റെ മറ്റൊരു രൂപമാണിത്.
പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അടക്കം അപ്രിയ വാര്‍ത്തകള്‍ക്ക് നേരെ രാഷ്ട്രീയ നേതാക്കള്‍ പുലര്‍ത്തുന്ന അസഹിഷ്ണുത ജനാധിപത്യത്തോടും മാധ്യമ സ്വാതന്ത്ര്യത്തിനോടുമുള്ള അസഹിഷ്ണുതയാണ്. ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്താന്‍ ശോഭ സുരേന്ദ്രന്‍ തയാറാവുന്നില്ലെങ്കില്‍ ബി ജെ പി നേതൃത്വം തിരുത്തിക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.