For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരള വർമയിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു, റീകൗണ്ടിം​ഗിൽ കെഎസ്‌യു 3 വോട്ടിനു പിറകിൽ

05:21 PM Dec 02, 2023 IST | ലേഖകന്‍
കേരള വർമയിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു  റീകൗണ്ടിം​ഗിൽ കെഎസ്‌യു 3 വോട്ടിനു പിറകിൽ
Advertisement

തൃശൂർ: കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൃത്രിമം ഉറപ്പായി. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഒ​രു വോ​ട്ടി​ന് താ​ൻ ജ​യി​ച്ചി​ട്ടും കോ​ളേ​ജ് അ​ധി​കൃ​ത​ർ റീ​ കൗ​ണ്ടി​ങ്​ ന​ട​ത്തി എ​സ്എഫ്ഐ സ്ഥാ​നാ​ർത്ഥി കെ ​എ​സ് അ​നി​രു​ദ്ധി​നെ 10 വോ​ട്ടി​ന്​ വി​ജ​യി​യാ​യി പ്ര​ഖ്യാ​പിച്ചു. ഇതിനെതിരേ ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ നിന്നു പ്രത്യേക ഉത്തരവ് വാങ്ങി ഇന്നു വോട്ടെണ്ണിയപ്പോൾ എസ്എഫ്ഐ സ്ഥാനാർഥി മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷം നേടിയെന്ന് റിട്ടേണിം​ഗ് ഓഫീസർ. കെ.എസ്.യു സ്ഥാനാർഥി​ ശ്രീ​ക്കു​ട്ട​ൻറെ പരാതി. ചെയർമാനായി എസ്എഫ്ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ തെരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതി നിർദേശ പ്രകാരം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച റീ കൗണ്ടിങ്ങിൽ 3 വോട്ടിനാണ് അനിരുദ്ധൻ വിജയം നേടിയത്. കെഎസ് അനിരുദ്ധന് 892 വോട്ടും കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 889 വോട്ടുമാണ് ലഭിച്ചത്.

Advertisement

കഴിഞ്ഞ മാസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനെ ചൊല്ലി എസ്.എഫ്.ഐ , കെ.എസ്.യു പ്രവർത്തകർക്കിടയിൽ തർക്കം നിലനിന്നിരുന്നു.

അ​ർ​ധ​രാ​ത്രി​യാ​യിരുന്നു റീ​കൗ​ണ്ടി​ങ്. അ​തി​നി​ടെ ര​ണ്ടു​ത​വ​ണ വൈ​ദ്യു​തി മു​ട​ങ്ങി. ഇ​തി​നി​ടെ ബാ​ല​റ്റ് പേ​പ്പ​ർ കേ​ടു​വ​രു​ത്തി​യ​തി​ന് പു​റ​മെ ആ​ദ്യം എ​ണ്ണിയ​പ്പോ​ൾ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച വോ​ട്ടു​ക​ൾ സാ​ധു​വാ​യി മാ​റു​ക​യും ചെ​യ്തു​വെ​ന്ന്​ ശ്രീക്കുട്ടൻ ആരോപിച്ചു. റിട്ടേണിം​ഗ് ഓഫീസർ രാഷ്‌ട്രീയ പക്ഷപാതം കാണിച്ചെന്നായിരുന്നു വിദ്യാർഥികൾ ആരോപിച്ചത്. മൂന്നു വട്ടം വോട്ടെണ്ണിയപ്പോൾ മൂന്നു തരത്തിൽ ഫലം വന്നത് അതുകൊണ്ടാണെന്നാണ് ശ്രീക്കുട്ടൻ പറയുന്നത്.

Author Image

ലേഖകന്‍

View all posts

Advertisement

.