Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിധിയെഴുത്തിനായി കേരളം; വോട്ടെടുപ്പ് ആരംഭിച്ചു

07:22 AM Apr 26, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു . 20 മണ്ഡലങ്ങളിലായി ആകെ 2,77,49,159 വോട്ടര്‍മാര്‍. വൈകിട്ട്‌ ആറു വരെയാണു വോട്ടെടുപ്പ്‌. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ 13 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നുമായി വരണം.തെരഞ്ഞെടുപ്പിന്‌ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്‌ഥാന മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ സഞ്‌ജയ്‌ കൗള്‍ അറിയിച്ചു. ഇന്നു ചൂട്‌ 41 ഡിഗ്രി വരെ ഉയരുമെന്ന മുന്നറിയിപ്പിനിടെ, ചൂടിനെ പ്രതിരോധിക്കാന്‍ ബൂത്തുകളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും കമ്മിഷന്‍ അറിയിച്ചു. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍.തെരഞ്ഞെടുപ്പ്‌ പരിഗണിച്ച്‌ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മാവോയിസ്‌റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലുള്‍പ്പെടെ പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്രസേന രംഗത്തുണ്ട്‌. അരലക്ഷത്തോളം പോലീസുകാരെ തെരഞ്ഞെടുപ്പ്‌ ജോലികള്‍ക്കായി നിയോഗിച്ചു. നാലായിരത്തി അഞ്ഞൂറിലധികം ഉന്നത ഉദ്യോഗസ്‌ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കും.ഓരോ പോലീസ്‌ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചും രണ്ടു വീതം പേ്രടാളിങ്‌ ടീമുകള്‍ ഉണ്ടായിരിക്കും. ദ്രുതകര്‍മ്മ സേനാ സംഘവും പോലീസ്‌ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ രംഗത്തുണ്ടാകും.

Advertisement

25,229 വോട്ടിങ്‌ സ്‌റ്റേഷനുകളാണ്‌ സംസ്‌ഥാനത്തുള്ളത്‌. ആയിരത്തില്‍ ഏറെ വരുന്ന പ്രശ്‌ന ബാധിധ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം.വോട്ടര്‍മാര്‍ക്ക്‌ ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. മഴ പെയ്‌താലും ബുദ്ധിമുട്ടേണ്ടിവരില്ല. ടോയ്‌ലറ്റ്‌, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക്‌ ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ എന്നിവയുണ്ടാകും.ഇക്കുറി കന്നിവോട്ടര്‍മാര്‍ 5,34,394. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്‌ത്രീകളും 1,34,15,293 പേര്‍ പുരുഷന്മാരും. 80 വയസിനു മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്‌.കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറം-33,93,884 വോട്ടര്‍മാര്‍. കുറവ്‌ വയനാട്ടില്‍- 6,35,930. കൂടുതല്‍ സ്‌ത്രീ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍-16,97,132. കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ലതിരുവനന്തപുരം-94. ആകെ പ്രവാസി വോട്ടര്‍മാര്‍ 89,839. പ്രവാസിവോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല കോഴിക്കോട്‌ (35,793). ഭിന്നലിംഗ വോട്ടര്‍മാര്‍367.

Tags :
featuredkerala
Advertisement
Next Article